തൃശ്ശൂര്‍: മലയാളത്തിന്റെ പ്രിയനടന് കലാഭവന്‍ മണിക്ക് ഇന്ന് 50-ാം ജന്മദിനം. മണിച്ചേട്ടന്റെ ജന്മദിനത്തില് ഓര്മ്മറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്. മണി ചേട്ടന് ജന്മദിനാശംസകള് നേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘രാവിലെ മണി ചേട്ടന്റെ ഇഷ്ടദേവതയായ കണ്ണംമ്പുഴ ഭഗവതിയുടെ അടുക്കല്‍ പ്രാര്‍ത്ഥനയും വഴിപാടും നടത്തി. ശേഷം മണി ചേട്ടന്റെ പൂര്‍ണകായ പ്രതിമയില്‍ താമര മാലയും പുഷ്പാര്‍ച്ചനയും നടത്തി. ഉച്ചയ്ക്ക് മോതിരക്കണ്ണിലെ ഓര്‍ഫനേജിലുള്ള അന്തേവാസികള്‍ക്കൊപ്പം അന്നദാനം.
മണി ചേട്ടനെ സ്നേഹിക്കുന്നവരും നിരവധി ഗ്രൂപ്പുകളും നിരവധിയിടങ്ങളില്‍ അന്നദാനവും മറ്റു പരിപാടികളും നടത്തുന്നുണ്ട്. അങ്ങനെ നാട് ഒട്ടാകെ മണി ചേട്ടന്റെ ഓര്‍മകള്‍ പങ്കു വയ്ക്കുന്നുണ്ട്. മണി ചേട്ടന് ജന്മദിനാശംസകള് നേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാവര്ക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു.’ എന്ന് ആര്‍എല്‍വി രാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ന് മണി ചേട്ടന് 50-ാം ജന്മദിനം. രാവിലെ മണി ചേട്ടന്റെ ഇഷ്ടദേവതയായ കണ്ണംമ്പുഴ ഭഗവതിയുടെ അടുക്കല്‍ പ്രാര്‍ത്ഥനയും വഴിപാടും നടത്തി. ശേഷം മണി ചേട്ടന്റെ പൂര്‍ണകായ പ്രതിമയില്‍ താമര മാലയും പുഷ്പാര്‍ച്ചനയും നടത്തി. ഉച്ചയ്ക്ക് മോതിരക്കണ്ണിലെ ഓര്‍ഫനേജിലുള്ള അന്തേവാസികള്‍ക്കൊപ്പം അന്നദാനം.
മണി ചേട്ടനെ സ്നേഹിക്കുന്നവരും നിരവധി ഗ്രൂപ്പുകളും നിരവധിയിടങ്ങളില്‍ അന്നദാനവും മറ്റു പരിപാടികളും നടത്തുന്നുണ്ട്. അങ്ങനെ നാട് ഒട്ടാകെ മണി ചേട്ടന്റെ ഓര്‍മകള്‍ പങ്കു വയ്ക്കുന്നുണ്ട്. മണി ചേട്ടന് ജന്മദിനാശംസകള് നേര്‍ന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാവര്ക്കും നല്ലൊരു പുതുവത്സരം ആശംസിക്കുന്നു.
മലയാളിപ്രേമികളെ മുഴുവന്‍ വേദനയിലാഴ്ത്തി കലാഭവന്‍ മണി വിടപറഞ്ഞിട്ട് അഞ്ചു വര്‍ഷവുമാകുന്നു. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം പ്രിയങ്കരനായിരുന്നു.
പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍റൗണ്ടറായിരുന്നു ഓട്ടോക്കാരനായി ജീവിതം ആരംഭിച്ച കലാഭവന്‍ മണി.
ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു.