പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണെന്ന് പറയുകയാണ് നടി സുരഭി ലക്ഷ്മി. ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് തന്റെ കളിക്കൂട്ടുകാരന് ആണ് ശരീരം വിട്ട് പെണ്ണായതിന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു സുരഭി.
‘എന്റെ പ്രിയ കളിക്കൂട്ടുകാരന് , ശ്രീയേഷ് ‘ശ്രീദേവി ‘ ആയി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലില്‍ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ.ഉ ഡോക്ടര്‍ സന്ദീപ് സര്, മറ്റ് ഡോക്ടേര്‍സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, , അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്ക്കും നന്ദിയെന്നും സുരഭി ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീദേവി ഈ വര്‍ഷം നിനക്ക് നേരുന്നു……????
പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്.
ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരന് , ശ്രീയേഷ് ‘ശ്രീദേവി ‘ ആയി മാറിയിരിക്കുന്നു.??
കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലില്‍ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ.Drസന്ദീപ് സര് ???? മറ്റ് ഡോക്ടേര്‍സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, , അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്ക്കും നന്ദി ????
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്ക്കാന് എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.
ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.
എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു ‘സ്ത്രീ’യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കും…
ആശംസകള്‍ ശ്രീദേവി….?? നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങള്‍ക്ക്,
സ്വപ്നങ്ങള്‍ക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്…
ഒപ്പം നില്ക്കുന്നു