കൊച്ചി: മനുഷ്യത്വ പ്രവര്‍ത്തികള്‍ കൊണ്ട് അഭിനന്ദനങ്ങളും, ആരാധകരെ സമ്പാദിക്കുന്നതുമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ആദിവാസി വിഭാഗങ്ങളിലോ, ദുരിതം അനുഭവിക്കുന്നവര്‍ക്കുമായി ശബ്ദമുയര്‍ത്തുകയും, മറ്റാരും ചെയ്യുന്നതിനു മുന്‍പേ അവര്‍ക്കു വേണ്ടി എല്ലാം ചെയ്തു കൊടുക്കുന്ന തികച്ചും മനുഷ്യ സ്നേഹി കൂടിയാണ് താരം. പണ്ഡിറ്റിന്റെ മനുഷ്യ സ്നേഹമാണ് അദ്ദേഹം ആരാധകരെ സമ്പദിച്ചതും.
ഇത്തവണ ഓണത്തിനു മുന്‍പായി കാടിന്റെ മക്കള്‍ക്ക് വേണ്ട ഓണക്കിറ്റും, ഓണക്കോടിയുമായിട്ടാണ് താരം എത്തിയിട്ടുള്ളത്. നടി ജിപ്സ ബീഗവും സന്തോഷിനൊപ്പമുണ്ടായിരുന്നു. സൗഹൃദ ദിനത്തിലാണ് ഇരുവരും കാടിന്റെ മക്കള്‍ക്കായി സമയം ചിലവഴിച്ചത്.
പുനലൂര്‍ മുള്ളു മല ഗിരിജന്‍ കോളനി, അച്ഛന് കോവില്‍ എന്നീ സ്ഥലങ്ങളിലെ 72ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങള്‍ നല്‍കിയത്. ആദിവാസികള്‍ക്ക് ഓണക്കിറ്റും ഓണക്കോടിയും കൊടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവര്‍ക്കും അഭിനന്ദനപ്രവാഹമാണ്.