കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ജനശ്രദ്ധ നേടുകയാണ്. ആരും ശ്രദ്ധിക്കാതെ പോകുന്ന ചിലരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവര്‍ക്കൊപ്പം നിന്നു അവര്‍ക്കുവേണ്ടി സംസാരിക്കുന്ന ‘വോട്ടര്‍’ എന്ന ഹ്രസ്വചിത്രമാണ് ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
രാഹുല്‍ മാട്ടായിയാണ് ഷോര്‍ട്ട്ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചര്‍ച്ചയായി കഴിഞ്ഞു. പ്രശസ്ത സിനിമ താരമായ അനുമോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തുകഴിഞ്ഞു.
അംഗപരിമിതാരുടെ കൂട്ടായ്മയായ ‘voice of disability’ ഹ്രസ്വാചിത്രത്തെ പ്രശംസിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഷാബുഷ് ദയാല്‍, പ്രവീണ്‍ കുമാര്‍, വിനോദ് കുറുമ്പത്തൂര്‍, ഭരതന് കെ. പി, രാഹുല്‍ മാട്ടായി, ഫര്‍ഷാദ് എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിലെ അഭിനേതാക്കള്‍
റെക്കോണ് ഓഡിയോ വര്‍ക്ക് സ്റ്റേഷന് ആണ് സൗണ്ട് മിക്സിങ് & പശ്ചാത്തലസംഗീതം.