തമിഴ് താരം ചിമ്പുവിന് അമ്മ ഉഷ രാജേന്ദ്രന് സമ്മാനമായി നല്കിയ മിനി കൂപ്പറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കാറിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ മിനികൂപ്പര്‍ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിലും വ്യക്തിപരമായ കാര്യങ്ങളിലും ചിമ്പു കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന് സമ്മാനമായാണ് ഉഷ മിനി കൂപ്പര്‍ കാര്‍ വാങ്ങി നല്‍കിയത്. ചിമ്പുവിന്റെ ഡ്രീം കാറാണ് ഇത്. ബാണറ്റില് റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാറിന് സമീപം ഉഷ രാജേന്ദ്രന് നില്ക്കുന്ന ഫോട്ടൊയാണ് പുറത്തുവന്നിരിക്കുന്നത്.
ഈശ്വരന് എന്ന സിനിമയാണ് ചിമ്പുവിന്റേതായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. ഈശ്വരന് സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘മാനാട്’. ‘അബ്ദുള്‍ ഖാലിഖ്’ എന്ന കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടി’ല്‍ അവതരിപ്പിക്കുന്നത്.
2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്. ചിമ്പുവിനും നിര്‍മ്മാതാവ് സുരേഷ് കാമാക്ഷിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രം വൈകാന്‍ പ്രധാന കാരണമായത്. ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രവുമാണ് ഇത്.