ബോളിവുഡ് കിങ് ഖാന് ഷാറൂഖിന്റെ വീട്ടില്‍ ഒരു ദിവസം താമസിക്കാന്‍ അവസരം കിട്ടിയാല്‍ ആരാണ് വേണ്ടെന്ന് പറയുക. സംഭവം സത്യമാണ്. ഡല്‍ഹിയിലെ താരത്തിന്റെ വീട്ടില്‍ അതിഥികളായി എത്താന്‍ അവസരമൊരുക്കിയിരിക്കുകയാണ് നടന്. ഷാറൂഖ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ ആദ്യ നാളുകളിലെ ഒരുപാട് ഓര്‍മ്മകള്‍ ഉള്ള വീടാണെന്ന് കുറിച്ചാണ് ഷാറൂഖ് പോസ്റ്റ് തുടങ്ങിയത്. ഈ വീട് നടന്റെ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന് പുതിയ രൂപത്തിലാക്കിയിരിക്കുകയാണ്. ഇവിടം എയര്‍ബിഎന്‍ബി (വാടകയ്ക്ക് താമസസൗകര്യം ഒരുക്കുന്ന സേവനദാതാക്കള്‍) വഴി താത്പര്യമുള്ളവര്‍ക്ക് നല്‍കുകയാണെന്നാണ് താരം അറിയിച്ചത്.
ഭാഗ്യശാലികളായ ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിക്കുന്നത്. പ്രണയദിനം പ്രമാണിച്ച് അടുത്തവര്‍ഷം ഫെബ്രുവരി 13, 14 തിയതികളിലാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഗൗരി ഖാന് റഞ്ഞു.
അതേസമയം, കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന് 20,000 എന്‍ 95 മാസ്കുകള്‍ നല്കി. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന് കൊവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിച്ചു വരികയാണ്. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നന്ദി അറിയിച്ചു.