ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബയോപിക് ചിത്രം പിഎം നരേന്ദ്ര മോഡി ഈ മാസം 24ന് റിലീസ് ചെയ്യും. ഏപ്രില്‍ 11ന് സിനിമ റിലീസ് ചെയ്യാനായിരുന്ന നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.
മെയ് 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചിത്രം റീലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ ഇപ്പോഴത്തെ തീരുമാനം. ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഇതേ തുടര്‍ന്നാണ് മെയ് 24ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതകഥ പറയുന്ന ചിത്രം ഒമങ് കുമാര്‍ ആണ് സംവിധാനം ചെയ്തത്. ഒന്നിച്ച് 23ഭാഷകളില്‍ ഇറങ്ങുന്ന സിനിമയില്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയി ആണ് നരേന്ദ്ര മോഡി ആയി വേഷമിടുന്നത്.