പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം ‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തീയതി മാറ്റി. പ്രഖ്യാപിച്ചതിനും ഒരാഴ്ച മുന്‍പേ ചിത്രം തിയ്യേറ്ററുകളിലെത്തും. മുന്‍പ് നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 12ന് ആയിരുന്നു ചിത്രം റിലീസിന് എത്തേണ്ടത് എന്നാല്‍ ഇത് ഏപ്രില്‍ 5ലേക്ക് മാറ്റി നേരത്തെ തിയ്യേറ്ററുകളിലെത്തിക്കുകയാണ്.
പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് റിലീസ് നേരത്തേയാക്കുന്നതെന്നാണ് നിര്‍മ്മാതാവിന്റെ വിശദീകരണം. വിവേക് ഒബ്റോയ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓമങ്ങ് കുമാറാണ്. തീര്‍ത്തും സാധാരണ ജീവിത സാഹചര്യത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായി ഉയരുകയും, 2014 ലെ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറുകയും ചെയ്ത മോഡിയുടെ ജീവികഥയാണ് ‘പിഎം നരേന്ദ്ര മോഡി’യായി വെള്ളിത്തിരയില്‍ എത്തുന്നത്.