ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന സിനിമയിലെ ഒഴിവാക്കിയ രംഗം പുറത്ത്. ലോകത്താകമാനം ചര്‍ച്ചാവിഷയമായ മീടൂ തരംഗത്തെ ഹാസ്യവത്കരിച്ചുകൊണ്ടുള്ള സീനാണ് പുറത്തുവന്നത്. കമ്മാരസംഭവത്തിനു ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമയാണ് കോടതി സമക്ഷം ബാലന് വക്കീല്‍.
14 സെക്കന്റുകളുള്ള സീനിന്റെ ഗ്രെയിഡിങ്, മിക്സിങ് എന്നിവ പോലും പൂര്‍ത്തിയാവാത്ത ഫയലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ സീനില്‍ നടന് സിദ്ദിഖാണ് അഭിനയിച്ചിരിക്കുന്നത്. ടീസര്‍ പോലെ ഇറങ്ങിയ ഡീലീറ്റഡ് സീന്‍ യൂട്യൂബില്‍ പ്രചരിക്കുകയാണ്.
ബി ഉണ്ണികൃഷ്ണന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.