വിശ്വ സൗന്ദര്യ മത്സരവേദികളില്‍ തിളങ്ങിയ മലയാളി പെണ്‍കുട്ടിയാണ് പാര്‍വതി ഓമനക്കുട്ടന്. 2008 ല്‍ മിസ് ഇന്ത്യ മത്സരവേദിയില്‍ കിരീടം ചൂടിയ പാര്‍വതി അതേ വര്‍ഷം നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു.
ഇതു മാത്രമല്ല ഒരുപിടി ചിത്രങ്ങളിലും പാര്‍വതി അഭിനയിച്ചു. പിന്നീട് ഒരിടവേളയെടുത്തെങ്കിലും ഇപ്പോള്‍ ഒരു തമിഴ്ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പാര്‍വതി ഓമനക്കുട്ടന്.
ഇപ്പോള്‍ പ്രണയദിനത്തില്‍ പാര്‍വതി പങ്കുവെച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കാമുകന് റോണക് ഷായോടൊപ്പമുള്ള ചിത്രമാണ് പാര്‍വതി പങ്കുവച്ചെിരിക്കുന്നത്. ‘എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചു.