കൊച്ചി: യുഡിഎഫ് കോട്ടയായ എറണാകുളം ലോക്സഭാമണ്ഡലത്തില്‍ റിമ കല്ലിങ്കല്‍ മത്സരിക്കുന്നുവെന്ന ചൂടന്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്ത്. മത്സരരംഗത്തേക്കില്ലെന്ന് റിമ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘അതൊക്കെ വെറുതെ പറയുന്നതാണെന്നേ’ എന്നായിരുന്നു റിമയുടെ മറുപടി.
ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും വനിതാ മതില് അടക്കമുള്ള പരിപാടികളില്‍ റിമയും ഭര്‍ത്താവ് ആഷിഖ് അബുവും പങ്കെടുക്കുകയും ചെയ്തതോടെയാവാം റിമയുടെ പേര് തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.