രജിഷ വിജയന് വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന ‘ജൂണി’ലെ മൂന്നാമത്തെ ഗാനം പുറത്തു വന്നു. ‘ഉയരും മഞ്ഞലയില്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറെ ഹൃദ്യമായ ഈണത്തിലാണ് പുതിയ ഗാനവും ഒരുക്കിയിരിക്കുന്നത്.
നവാഗതനായ അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനേഴ് വയസ്സു മുതല്‍ 25 വയസ്സു വരെ പ്രായത്തിലുള്ള ആറു ഗെറ്റപ്പുകളിലാണ് രജിഷ വിജയന് വേഷമിട്ടിരിക്കുന്നത്. ഫ്രെഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, അജു വര്‍ഗീസ്, അശ്വതി, അര്ജുന് അശോക് എന്നിവരാണ് ജൂണിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തും.