പ്രശസ്ത സംവിധായകന് വിനയന്റെ ‘അതിശയന്‍’ എന്ന സിനിമയിലൂടെ എത്തി കുട്ടികളെയും മുതിര്‍ന്നവരെയും ഒന്നടങ്കം അതിശയിപ്പിച്ച ബാലതാരം ദേവദാസിനെ നാം അത്ര പെട്ടെന്നൊന്നും മറക്കില്ല. എന്നാല്‍ കുട്ടിത്തം എല്ലാം മാറി മലയാള സിനിമയിലേക്ക് നായകനായി എത്തുകയാണ് താരം ഇപ്പോള്‍. ‘കളിക്കൂട്ടുകാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ദേവദാസ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
പികെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാര്‍’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഭാസി പടിക്കലാണ്. രഞ്ജി പണിക്കര്‍, സലിം കുമാര്‍, ബൈജു, ഷമ്മി തിലകന്, ജനാര്ദ്ദനന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന് ടോവിനോ തോമസാണ് പുറത്തു വിട്ടത്. ദേവാമൃതം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന കളിക്കൂട്ടുകാര്‍ ഫെബ്രുവരിയോടെ തീയ്യേറ്ററുകളിലെത്തും.