നവാഗതനായ ബിലഹരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘അള്ള് രാമേന്ദ്ര’നിലെ പുതിയ ഗാനം പുറത്തിറങ്ങി. തികച്ചും പ്രണയ മുഖരിതമായ ആരും കാണാതെ എന്ന് തുടങ്ങുന്ന ഗാനത്തില്‍ കൃഷണ ശങ്കറും അപര്‍ണ ബാലമുരളിയുമാണ് അഭിനയിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും ചാന്ദ്നി ശ്രീധരനും ഗാനരംഗങ്ങളിലുണ്ട്. ആസ്വാദകരെ ഏറെ ആകര്‍ഷിക്കുന്ന രീതിയില്‍ പാട്ട് ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ ചെയിതിരിക്കുന്നത്. സജിന്‍ ചെറുകയില്‍,വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.