സംഗീതപ്രേമികളെ കൂടാതെ മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു സംഗീതജ്ഞന് ബാലഭാസ്കിന്റെ അകാല വിയോഗം. എന്നാല്‍ സ്വന്തം ബാലുവിന്റെ ഈണങ്ങള്‍ പാടി അദ്ദേഹത്തെ ഓര്‍മ്മകള്‍ക്ക് ജീവന് പകര്‍ന്നിരിക്കുകയാണ് സുഹൃത്തുക്കള്‍. ബാലഭാസ്കര്‍ രൂപം നല്കിയ ബിഗ് ബാന്റാണ് അദ്ദേഹത്തിന്റെ ഈണങ്ങള്‍ പുനരാവിഷ്കരിച്ചത്.
അഭിജിത്ത്, സജീവ് സ്റ്റാന്‍ലി, പ്രശാന്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ബാലുവിന്റെ സുഹൃത്തും ബിഗ് ബാന്റിലെ പ്രധാന ഗാനരചയിതാവുമായ ജോയ് തമലം എഴുതിയ ‘ബാലഭാസ്കര്‍: സൗഹൃദം, പ്രണയം, സംഗീതം’ എന്ന പുസ്തകം വേദിയില്‍ വച്ച് പ്രകാശനം ചെയ്തു. ബാലഭാസ്കറിന്റെ അധ്യാപകന് മാധവന് പിള്ളയില്‍ നിന്നും ചലചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പിഞ്ചു പുസ്തകം ഏറ്റുവാങ്ങി.