അമല്‍ നീരദ് ചിത്രം വരത്തന് കുടുംബത്തെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് പാപ്പാളി കുടുംബം കോടതിയില്‍. ഫഹദും ഐശ്വര്യ ലക്ഷ്മിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പാപ്പാളി കുടുംബം വക്കീല്‍ നോട്ടീസ് അയച്ചു.
എറണാകുളം മുന്‍സിഫ് കോടതിയിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ സംവിധായകന്, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നിവര്‍ക്കെതിരെയാണ് പരാതി.
ചിത്രത്തിലെ വില്ലന്മാരുടെ കുടുംബപ്പേരാണ് പാപ്പാളി. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്ന് സിനിമയില്‍ പരാമര്‍ശിച്ചിട്ടില്ല എന്നതിനാല്‍ തന്നെ ബോധപൂര്‍വം കുടുംബപ്പേര് കളങ്കപ്പെടുത്തി എന്നാണ് പരാതി. ഈ കേസില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കുന്നതായിരിക്കും.