ഹോളിവുഡില്‍ കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘ദ കിഡ് ഹു വുഡ് ബീ കിങ്’ എന്ന് പേരിട്ട സിനിമയില്‍ നടനും സംവിധായകനുമായ ആന്‍ഡി സെര്ക്കിസിന്റെ മകന് ലൂയിസ് സര്‍ക്കിസ് ആണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ജോ കോര്‍ണിഷ് ആണ് ‘ദ കിഡ് ഹു വുഡ് ബീ കിങ്’ ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
മുതിര്‍ന്ന നടന് പാട്രിക് സ്റ്റ്യുവര്‍ട്ടും പ്രധാനവേഷത്തില്‍ സിനിമയിലുണ്ട്.അലക്സ് എന്ന സാധാരണ വിദ്യാര്‍ഥിയില്‍ നിന്നാണ് ‘ദ കിഡ് ഹു വുഡ് ബീ കിങി’ന്റെ കഥ ആരംഭിക്കുന്നത്. കിങ് ആര്‍തറിന്റെ പ്രസിദ്ധമായ എക്സ്കലിബര് എന്ന വാള് അലക്സിന്റെ കയ്യില്‍ കിട്ടുന്നതോടെ അവന്റെ ജീവിതം മാറിമറിയുന്നു. ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു യുദ്ധത്തിന് വേണ്ടി അലക്സും സഹപാഠികളും ചേര്‍ന്ന് വട്ടമേശ സമ്മേളനം നടത്തുന്നു. പിന്നീടുള്ള സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. അടുത്തവര്‍ഷം ജനുവരി 25ന് ‘ദ കിഡ് ഹു വുഡ് ബീ കിങ്’ തീയ്യേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.