യുവാക്കളുടെ ആവേശമായി മാറിയ ടൊവിനോയുടെ പുതിയ ചിത്രം വരുന്നു. വേറിട്ട ലുക്കിലും വ്യത്യസ്തമായ കഥാപാത്രവുമായാണ് ‘എന്റെ ഉമ്മാന്റെ പേര്” എന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസിന്റെ എത്തുന്നത്. ചിത്രത്തില്‍ ഹമീദ് എന്ന കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്.
പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ സംവിധായകന്. ജോസ് സെബാസ്റ്റ്യനും ശരത് ആര്നാഥും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ടൊവിനോയുടെ കഥാപാത്രത്തിന്റെ ഉമ്മയായി വളരെ ശ്രദ്ധേയമായൊരു വേഷത്തില്‍ ഉര്‍വ്വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചിത്രം.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. അതിനു പിന്നാലെ ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്കും സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചയ്തിരിക്കുകയാണ് ടൊവിനോ. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്, ഹരീഷ് കണാരന് എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറും എഡിറ്റിങ് മഹേഷ് നാരായണനും നിര്‍വ്വഹിക്കും.