കൊച്ചി: ആസ്റ്റണ്‍ മാര്ട്ടിന് വാന്റേജ് റോഡ് ഷോ കൊച്ചിയിലെത്തുന്നു. ആസ്റ്റണ്‍ മാര്ട്ടിന് മുംബൈയും ടോട്ടല്‍ ഓയില്‍ ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടോട്ടല്‍ ക്വാര്‍ട്ട്സ് എഞ്ചിന് ഓയിലിന്റെ പ്രീമിയം ശ്രേണിയുടെ ശക്തിയുമായെത്തുന്ന ആധുനിക മോഡലാണ് ഷോയില്‍ അണിനിരത്തുന്നത്.
കൊച്ചിക്കു പുറമെ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ജെയ്പൂര്‍, സൂറത്ത് എന്നീ നഗരങ്ങളിലാണ് റോഡ് ഷോ പര്യടനം നടത്തുന്നതെന്ന് ടോട്ടല്‍ ഓയില്‍ ഇന്ത്യയുടെ സിഇഒ ലോയ്ക് ഡെറൂക്സ് വ്യക്തമാക്കി. ഇന്ത്യയിലെത്തുന്ന പുതിയ ആസ്റ്റണ്‍ മാര്‍ട്ടില്‍ വി8 നവീനവും സമ്പൂര്‍ണവുമായ ബ്രാന്‍ഡ് അനുഭവമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാന്റേജ് ടൂറിലൂടെ ടെസ്റ്റ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറ്റവും മികച്ച ലോകോത്തര ആഡംബര അനുഭവങ്ങളാവും ലഭിക്കുകയെന്നും അതില്‍ ഒരു സംശയം ഇല്ലെന്നും ആസ്റ്റണ്‍ മാര്ട്ടിന് മുംബൈ സിഎംഡി ലളിത് ചൗധരി പറഞ്ഞു.