അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 243 -ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടി ഫ്രാന്‍സ് സ്വദേശി. പ്രവാസി സെലിന് ജസ്സിന് ആണ് ഗ്രാന്‍ഡ് പ്രൈസ് രണ്ട് കോടി ദിര്‍ഹം സ്വന്തമാക്കിയത്. ഇന്ത്യന്‍ രൂപ ഇത് 42 കോടിയിലേറെ രൂപ വരും.
അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഫ്രാന്‍സ് സ്വദേശി ഒന്നാംസമ്മാനം നേടുന്നത്. സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സെലിന് തന്റെ വിജയം വിശ്വസിക്കാനായില്ല. ‘ഇത് സത്യമാണോ?’ എന്ന് അവര്‍ തിരികെ ചോദിച്ചുവെന്ന് അധികൃതര്‍ പറയുന്നു.
സെലിന് ഇത് രണ്ടാം തവണയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഒരു സുഹൃത്തുമായി ചേര്‍ന്നാണ് സെലിന് ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ ഇപ്പോള്‍ ലഭിച്ച സമ്മാനത്തുക ഇവര്‍ പങ്കിട്ടെടുക്കും. 1998 മുതല്‍ ദുബൈയില്‍ താമസിക്കുന്ന സെലിന്, ഒരു ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലെ പേഴ്സണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്.
also read; മരം മുറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞ് തലയില്‍, തൊഴിലാളിക്ക് ദാരുണാന്ത്യം
ഈ സമ്മാനം ഒട്ടും പ്രതീക്ഷിക്കാത്തതു കൊണ്ട് തന്നെ സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് സെലിന് പറഞ്ഞു. നന്നായി ആലോചിച്ച ശേഷം തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുമെന്ന് സെലിന് പറയുന്നു.