ബംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ശിരൂർ ടോൾ പ്ലാസയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർ ഉൾപ്പടെ 4 പേരാണ് ദാരുണമായി മരിച്ചത്. നാലു പേർക്കു പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
വഖഫ് വിഷയത്തില്‍ ആശങ്കയില്ല; സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് പൊന്നാനി ജനകീയ കൂട്ടായിമ
റോഡിലെ വെള്ളത്തിൽ തെന്നിമാറിയ ആംബുലൻസ് ടോൾ ബൂത്ത് ക്യാബിനിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആംബുലൻസ് വരുന്നതു കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നത്.
Horrific accident of Ambulance at Shirur toll plaza near #Kundapur just now @dp_satish @prakash_TNIE @Lolita_TNIE @BoskyKhanna pic.twitter.com/b9HEknGVRx
— Dr Durgaprasad Hegde (@DpHegde) July 20, 2022
ആംബുലൻസ് എത്തുന്നതിനു തൊട്ടുമുൻപ് രണ്ട് ബാരിക്കേഡുകൾ ഒരു ഉദ്യോഗസ്ഥൻ നീക്കം ചെയ്തു. മറ്റൊരു ഉദ്യോഗസ്ഥൻ മൂന്നാമത്തെ ബാരിക്കേഡ് നീക്കം ചെയ്യുന്നതിനിടെയാണ് ആംബുലൻസ് ഇടിച്ചുകയറിയത്.