കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് അസം സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലാണ് മട്ടന്നൂരില്‍ ആണ് സംഭവം. പത്തൊന്‍പതാം മൈലിലെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. നാടിനെ നടുക്കിയ സംഭവം ബുധനാഴ്ച വൈകീട്ടോടെയായിരുന്നു. അസം സ്വദേശി ഫസല്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷുഹൈദുല്‍ എന്നയാളെ പരുക്കുക?ളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
also read: അതിശക്തമായ മഴയും മണ്ണിടിച്ചിലും, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വീട്ടിലെ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. പരുക്കേറ്റതും ഇതര സംസ്ഥാന തൊഴിലാളിക്കാണെന്നാണ് സൂചന. ഇവര്‍ താമസിച്ച വീട്ടില്‍ ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.