തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കുന്നു. ഇതുസംബന്ധിച്ച് എഡിജിപി എസ്പിമാര്ക്ക് നിര്‍ദേശം നല്കി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് എഡിജിപിയുടെ ഉത്തരവ്. പൊതുഇടങ്ങളിലും യാത്രകളിലും മാസ്ക് നിര്‍ബന്ധമാണ്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് നടപടി. പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് നിര്‍ദേശം നല്‍കിയത്.
also read: ഗര്ഭലക്ഷണങ്ങളൊന്നുമില്ല, വിദ്യാര്‍ത്ഥിനി ടോയ്ലറ്റില് പ്രസവിച്ചു, ഞെട്ടല്‍
കഴിഞ്ഞ ഏതാനും ദിവസങ്ങളായി 2500ന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. ഒരു ഘട്ടത്തില്‍ നാലായിരം കടക്കുന്ന അവസ്ഥ ഉണ്ടായി. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികള്‍. ഈ രണ്ടു സ്ഥലങ്ങളില്‍ പ്രതിദിനം ശരാശരി ആയിരം പേര്‍ക്കാണ് രോഗം പിടിപെടുന്നത്.