തിരുവനന്തപുരം; തിരുവനന്തപുരത്ത് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവിന്റെ സഹോദരന് ക്രൂരമായി മര്‍ദിച്ചു. കാട്ടാക്കടയിലാണ് സംഭവമുണ്ടായത്. കട്ടക്കോട് സ്വദേശി ആശയെ ഭര്‍ത്താവ് ബൈജുവിന്റെ ജ്യേഷ്ഠന് ബിജു ആണ് ക്രൂരമായി ആക്രമിച്ചത്.
ആന്തരിക സ്രാവം ഉണ്ടായത്തിനെ തുടര്‍ന്ന് ആശയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ചാരുപാറയിലെ ഡ്രൈവിങ് സ്കൂളില്‍ എത്തിയ ബിജു വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.
also read: ‘കോവിഡ് പുതിയ വകഭേദങ്ങളില്ല, ആശങ്കപ്പെടേണ്ട’; ആരോഗ്യമന്ത്രി
വിസമ്മതിച്ചതോടെ ആശയെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ആശ ഗുരുതരാവസ്ഥ തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.