പാലക്കാട്: പാലക്കാട് കാണാതായ ഭര്‍തൃമതിയായ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റനിലയില്‍ കണ്ടതില്‍ ദുരൂഹതയെന്ന് ആരോപണം. ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിത (28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ മൃതദേഹം പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് ഊര്‍ജിതമായി അന്വേഷിച്ച് വരികയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കുറച്ച് അകലെ നിന്നാണ് യുവതിയുടെ ബാഗുകളും മറ്റും ലഭിച്ചത്.
യുവതിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗുരുവായൂര്‍ സ്വദേശിനിയായ യുവതി പട്ടാമ്പിയില്‍ എന്തിനാണ് എത്തിയതെന്ന് കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ യുവതിയെ കാണാനില്ലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.