പത്തനംതിട്ട: അമ്മയേയും ഒന്നര വയസ്സുള്ള മകളേയും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് നടുക്കുന്ന സംഭവം. റാന്നി ഐത്തല സ്വദേശിനിയും ഇരുപത്തിരണ്ട് വയസ്സുകാരിയുമായ റിന്‍സ മകള്‍ ഒന്നര വയസ്സുള്ള ഹാന അന്ന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ അമ്മയും മകളും മാത്രമായിരുന്നു താമസം. റിന്‍സയുടെ ഭര്‍ത്താവ് സജി ചെറിയാന് ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. അമ്മയേയും മകളേയും വീടിന് പുറത്ത് കാണാതിരുന്നതിനേത്തുടര്ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നു.
also read:അടുത്ത മണിക്കൂറില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത, മുന്നറിയിപ്പ്
അപ്പോഴാണ് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.