കോട്ടയം: വിനീഷിന്റെയും മകള്‍ പാര്‍വതിയുടെയും മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും നാട് ഇനിയും മുക്തരായിട്ടില്ല. യുവാവുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് മകളെക്കൂട്ടി ചെമ്പന്‍കുഴിയിലെ കുരുവിക്കൂട്ടില്‍ വീട്ടില്‍ വിനീഷ് ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസമാണ് ഇവരെ കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു പാര്‍വതി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെച്ചൊല്ലി പാര്‍വതിയുടെ വീട്ടില്‍ അസ്വാരസ്യം ഉണ്ടായിരുന്നു.
also read: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്
ഈ ബന്ധത്തില്‍നിന്ന് പിന്മാറാന് തയ്യാറാകാതെ വന്നതോടെ മകളെക്കൂട്ടി വിനീഷ് ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നത്. വിനീഷ് ബി.ജെ.പി. മീനടം പഞ്ചായത്ത് ജനറല്‍സെക്രട്ടറിയും ഭാര്യ ദിവ്യ ബി.ജെ.പി. പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയുമാണ്.
കോവിഡ് കാലത്തടക്കം സാമൂഹിക സേവനരംഗത്തെ നിറസാന്നിധ്യമായിരുന്നു വിനീഷ്. നിരവധി പേരാണ് വിനീഷിനെയും മകളെയും അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലെത്തിയത്.