തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തില്‍ താഴെയായിരുന്നു രോഗികള്‍. മരണനിരക്കും കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മാസ്ക് ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി.
ഇതുസംബന്ധിച്ച് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സര്‍ക്കാര്‍ അഭിപ്രായം തേടി. സംസ്ഥാനത്ത് മാസ്ക് ഒഴിവാക്കുന്നതില്‍ പ്രശ്നമില്ലെന്നാണ് വിദഗ്ധസമിതി നിര്‍ദേശിച്ചത്.
also read: ഖത്തറില്‍ വാഹനാപകടം, മലയാളി യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മകനും ഗുരുതര പരിക്ക്
മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താല്പര്യമുള്ളവര്ക്കു തുടര്‍ന്നും മാസ്ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സര്‍ക്കാരിനെ അറിയിച്ചു.
അതേസമയം, അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങള്‍, കടകള്‍, ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങള്‍ എന്നിവിടങ്ങല്‍ മാസ്ക് നിര്‍ബന്ധമാക്കി മറ്റിടങ്ങളില്‍ മാസ് ഒഴിവാക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.