ഇടുക്കി: മദ്യലഹരിയില്‍ മധ്യവയസ്കനെ ക്രൂരമായി മര്‍ദിച്ച് അച്ഛനും മകനും. ഇടുക്കിയിലാണ് സംഭവം. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കല്ലാര്‍ ചേരിക്കല്‍ ഗോപി (59), മകന് രാഹുല്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലാര്‍ പാറയില്‍ വേണു (57) വിനെയാണ് ഇരുവരും ക്രൂരമായി മര്‍ദിച്ചത്. ഗോപിയും മകന് രാഹുലും വേണുവിന്റെ സുഹൃത്തുക്കളാണ്. സംസാരിക്കുന്നതിനിടെ ഗോപിയെ മകനായ രാഹുല്‍ അസഭ്യം പറഞ്ഞു. മകന് പിതാവിനെ അസഭ്യം പറഞ്ഞത് വേണു ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
also read: അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്
പിന്നാലെ വേണുവിനെ ഇരുവരും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ബോധരഹിതനായ വേണുവിനെ പ്രദേശവാസികള്‍ നെടുങ്കണ്ടം താലുക്കാശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വേണുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വേണുവിന്റെ നെഞ്ചിനും തലക്കും പരിക്കേറ്റിട്ടുണ്ട്. കൂലിപ്പണിയെടുത്താണ് വേണു ഉപജീവനം നടത്തുന്നത്. രണ്ട് തവണ ഹൃദയാഘാതമുണ്ടായാളാണ് വേണു.