ആലപ്പുഴ: ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലാണ് നടുക്കുന്ന സംഭവം. കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന് പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരാണ് മരിച്ചത്.
ആലപ്പുഴ ജില്ലയിലെ താമരക്കുളത്താണ് സംഭവം. പ്രസന്നയുടെ ഭര്‍ത്താവ് ശശിധരന് പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ജനലും മറ്റും കരിഞ്ഞിട്ടുണ്ട്. അമ്മയുടെയും മക്കളുടെയും മരണം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.