കോഴിക്കോട്: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍. മലപ്പുറം തേഞ്ഞിപ്പാലത്ത് വാടകവീട്ടിലാണ് പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി. 7 മാസം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.
ബന്ധുക്കളുടെ ലൈംഗികാതിക്രമത്തിനെതിരെ പതിനട്ടുകാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.