തിരുവനന്തപുരം: ക്രിസ്മസ് സീസണില്‍ മദ്യത്തില്‍ മുങ്ങി കേരളം. റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഈ ക്രിസ്മസ് സീസണില്‍ കേരളത്തില്‍ നടന്നത്. ക്രിസ്മസ് തലേന്ന് 65 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്പന നടന്നത്.
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. വില്പനയില് രണ്ടാമതായി നില്‍ക്കുന്നത് ചാലക്കുടിയാണ്. അവിടെ 70.72 ലക്ഷം രൂപയുടെ വില്പന നടന്നു.
also read: കളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയില്‍ വീണു, എട്ടുവയസ്സുകാരന് ദാരുണാന്ത്യം
മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുടയാണ് ഇവിടെ 63.60 ലക്ഷം രൂപയുടെ മദ്യവും വിറ്റു. കഴിഞ്ഞ ക്രിസ്മസിന് 55 കോടിയാണ് കേരളത്തില്‍ വിറ്റഴിച്ചത്. ആകെ 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷന്റെ കീഴിലുളളത്.