കോട്ടയം: വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയില്‍ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലാണ് സംഭവം. പാലയ്ക്ക് സമീപം ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന് പോള്‍വിന്‍ എന്ന എട്ടുവയസ്സുകാരനാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 10.45നായിരുന്നു അപകടം. ശോച്യാവസ്ഥയിലായിരുന്ന വിറകുപുരയോടു ചേര്‍ന്ന് കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭിത്തി ഇടിഞ്ഞു പോള്‍വിന്റെ തലയില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ ഓടിമാറി.
also read: സ്വർണം വാങ്ങാനെത്തിയയാൾ മുക്കുപണ്ടം വെച്ച് സ്വർണ മോതിരം കവർന്നു
കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഭിത്തിക്കടിയില്‍ നിന്ന് കുട്ടിയെ എടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ: റോസിലി, സഹോദരങ്ങള്‍: അശ്വിന്, എഡ്വിന്.