കണ്ണൂര്‍: കണ്ണൂരില്‍ സ്വത്തിന് വേണ്ടിയുള്ള തര്‍ക്കത്തിന് പിന്നാലെ 93 വയസുള്ള അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍. മാതമംഗലത്താണ് ഞെട്ടിക്കുന്ന സംഭവം. 93 കാരിയായ മീനാക്ഷിയമ്മയാണ് മക്കളുടെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.
മര്‍ദ്ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മക്കളായ രവീന്ദ്രന്, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു.കഴിഞ്ഞ 15ാം തീയ്യതിയായിരുന്നു നടുക്കുന്ന സംഭവം.
also read: ഇടവഴിയിലൂടെ നടന്നു പോയ പെൺകുട്ടിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ
നേരത്തെ മരിച്ച ഇവരുടെ മകളുടെ സ്വത്ത് വീതിച്ച് നല്‍കണമെന്ന് പറഞ്ഞാണ് നാല് മക്കള്‍ ചേര്‍ന്ന് മീനാക്ഷിയമ്മയെ മര്‍ദ്ദിച്ചത്. മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മക്കള്‍ നാല് പേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു.
കാലില്‍ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയായിരുന്നു. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചു.