കോഴിക്കോട്: ആക്റ്റിവിസ്റ്റും കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഓട്ടോയിടിച്ചാണ് തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ പറഞ്ഞു. ശനിയാഴ്ച്ച രാത്രി 9-30 ഓടെയാണ് സംഭവം.
പൊയില്‍ക്കാവ് ബസാറിലെ ടെക്സ്റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നുവരവേ വണ്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി.
സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ തന്റെ ആരോഗ്യനില സംബന്ധിച്ച് അറിയിച്ചിട്ടുണ്ട. ‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആണ്. ഇപ്പോള്‍ വാര്‍ഡ്ലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് മൊഴി എടുത്തു പോയിട്ടുണ്ട്. പലരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല ??. മരിച്ചെന്നു കരുതി ഓടിമറഞ്ഞവര്‍ക്ക് തെറ്റി. മുറിച്ചിട്ടാലും മുറി കൂടും. തളരില്ല.’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.