ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് കൂടി. നിലവില്‍ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ 24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്ത് വ്യാപകമായി കനത്തമഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്നതിന്റെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതില്‍ തീരുമാനം ഇന്നുണ്ടാകും.
ശനിയാഴ്ച വൈകുന്നേരത്തോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിന്‍വലിച്ചു. നിലവില്‍ 2396.68 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2399.03 അടിയില്‍ ജലനിരപ്പ് എത്തുമ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.