മംഗളൂരു: കടലിലില്‍ വല വീശിയപ്പോള്‍ കുടുങ്ങിയ ഭീമന് മീനിനെ കടലിലേക്ക് തന്നെ തുറന്നുവിട്ട് മത്സ്യ തൊഴിലാളികള്‍. മംഗളൂരുവിലാണ് സംഭവം. സ്രാവ് വിഭാഗത്തില്‍പ്പെട്ട 1500 കിലോഗ്രാമിന് അടുത്ത് തൂക്കമുള്ള മീനിനെയാണ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വിട്ടത്.
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മംഗളൂരു കടപ്പുറത്ത് നിന്നും മീന്‍പിടിക്കാന്‍ പോയ സാഗര്‍ എന്ന ബോട്ടിലുള്ളവരുടെ വലയിലാണ് വമ്പന്‍ മീന്‍ കുടുങ്ങിയത്. വലിയ മീനെ കിട്ടിയത് തങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും മറ്റും ഇട്ടതോടെയാണ് ഇവര്‍ ഒരു കാര്യം മനസിലാക്കിയത്.
പിടിക്കാന്‍ നിരോധനമുള്ള വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ഇതെന്ന്. ഇതോടെ മീനിനെ കടലിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മീനിനെ തിരിച്ച് കടലില്‍ വിടാന്‍ മറ്റു ബോട്ടുകളുടെ സഹായവും തേടിയിരുന്നു.