ഒരു ട്രെയിന്‍ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കാറുകളുമായി റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ ട്രക്കിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോയാണിത്. സോഷ്യല്‍മീഡിയയെ ഒന്നടങ്കം നടുക്കുകയാണ ദൃശ്യങ്ങള്‍.
അമേരിക്കയിലെ ഓക്ലഹോമയില്‍ നടന്ന അപകടത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പാഞ്ഞെത്തുന്ന ട്രെയിന്‍ റോഡില്‍ നിന്നൊരാള്‍ മുന്നറിയിപ്പ് നല്കാന് ശ്രമിക്കുന്നുണ്ടെങ്കിലും ലോക്കോപൈലറ്റ് അതു കണ്ടില്ലെന്ന് വിഡിയോയില്‍ വ്യക്തമാണ്.
ഇടിയുടെ ആഘാതത്തില്‍ ട്രക്ക് പൂര്‍ണമായി തകരുകയും ട്രക്കില്‍ നിന്ന് കാറുകള്‍ തെറിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രെയിനിന്റെ മുന്‍ഭാഗത്തിനും ബോഡിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയപ്പോള്‍ അപകടം മനസിലാക്കിയ ഡ്രൈവര്‍ ട്രക്കില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ട്രെയിനിലെ അഞ്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റെന്ന് പൊലീസ് പറഞ്ഞു.