അങ്കണം ഷംസുദ്ദീന് നാലാമത് സ്മൃതി 2021 പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നിരൂപകനും സാഹിത്യ അക്കാദമി വിശിഷ്ട അംഗവുമായ പ്രൊ. കെപി ശങ്കരനാണ് സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അര ലക്ഷം രൂപയും ശില്പവും അടങ്ങുന്ന അങ്കണം ഷംസുദ്ദീന് സ്മൃതി വിശിഷ്ട സാഹിതീ സേവപുരസ്കാരം.
സംഗീത നാടകഅക്കാദമി മുന്‍ സെക്രട്ടറി ഡോ. സി രാവുണ്ണിക്കാണ് (കറുത്ത വറ്റേകറുത്തവറ്റേ) കവിതാ പുരസ്കാരം. മാതൃഭൂമി ആഴ്ചപതിപ്പി ന്റെ പത്രാധിപരും നോവലിസ്റ്റുമായ സുഭാഷ്ചന്ദ്രനാണ് (സമുദ്രശില) നോവല്‍ പുരസ്കാരം.
സംസ്കൃത സര്‍വ്വകലാശാല തൃശൂര്‍ സെന്ററിലെ മലയാളം വകുപ്പു മേധാവി ഡോ. എം കൃഷ്ണന് നമ്പൂതിരിക്കാണ് (ശൈലി പരിണാമം മലയാളനോവലില്‍) പഠനത്തിനുള്ള പുരസ്കാരം. ക്യാഷും ശില്‍പ്പവുമാണ് മൂന്ന് അവാര്‍ഡുകളിലും നല്‍കുന്നത്.
അങ്കണത്തിന്റെ ഉപദേഷ്ടാവായിരുന്ന ഡോ.കല്പറ്റ ബാലകൃഷ്ണന് മരണാനന്തര ബഹുമതിയായി പ്രത്യേക പുരസ്കാരവും സമര്‍പ്പിക്കും. പുരസ്കാര സമര്‍പ്പണ തീയതി പിന്നീട് അറിയിക്കുമെന്ന് അങ്കണം ഷംസുദ്ദീന് സ്മൃതി അംഗങ്ങളായ ഡോ. സരസ്വതിഷംസുദ്ദിന്, എന്‍ ശ്രീകുമാര്‍, സിഎ കൃഷ്ണന്, തൃശിവപൂരം മോഹനചന്ദ്രന് എന്നിവര്‍ പറഞ്ഞു.