ഉയരമുള്ള പ്രദേശങ്ങളില്‍ ഊഞ്ഞാലുകള്‍ കെട്ടി ആടുന്നത് ഇപ്പോള്‍ ഒരു സാഹസിക വിനോദമാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് പുതിയൊരു അനുഭവമായിരിക്കും. എന്നാല്‍ ഇത്തരം വിനോദങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആരും ചിന്തിക്കാറില്ല.
പലപ്പോഴും അപ്രതീക്ഷിതമായി അപകടങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരമൊരു ദുരനുഭവമാണ് കഴിഞ്ഞ ദിവസം റഷ്യയിലെ സുലാക് പര്‍വ്വതപ്രദേശത്ത് നടന്നത്. യുവതികളാണ് അപകടത്തില്‍പ്പെട്ടത്. 6,300 അടി ഉയരത്തില്‍ സ്ഥാപിച്ച ഊഞ്ഞാലില്‍ ആടിയ രണ്ടു യുവതികള്‍ ആടിക്കൊണ്ടിരിക്കെ, ഊഞ്ഞാല് പൊട്ടി ഇരുവരും മലയിടുക്കിലേക്ക് തെറിച്ചു വീണു.
ഊഞ്ഞാലിന്റെ ഒരു വശത്തെ ചങ്ങല പൊട്ടിയാണ് അപകടം ഉണ്ടായത്. ചങ്ങല പൊട്ടിയപ്പോള്‍ ഊഞ്ഞാല് പൂര്‍ണമായും ഒരു വശത്തേക്ക് ചെരിഞ്ഞു. യുവതികള്‍ക്ക് യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നില്ല. ഇരുവരും ഉയരത്തില്‍ നിന്നും താഴേക്ക് വീണു.
ഭാഗ്യവശാല്‍, താഴെ സ്ഥാപിച്ച മരം കൊണ്ടുള്ള പ്ലാറ്റ്ഫോമിലേക്ക് വീണതിനാല്‍ ജീവന് അപകടം ഉണ്ടായില്ല. നിസാര പരിക്കുകളേറ്റ യുവതികളെ ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ വന്നു കൂട്ടിക്കൊണ്ടുപോയി. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഈ ഊഞ്ഞാലാട്ടം സംഘടിപ്പിച്ചവര്‍ യാതൊരുവിധ സുരക്ഷാചട്ടങ്ങളും പാലിച്ചില്ലെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രാദേശിക ഭരണാധികാരികള്‍ മാധ്യമങ്ങളെ അറിയിച്ചു. ഇനി ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ പറഞ്ഞു.
Moment two women fell off a 6000-Ft cliff swing over the Sulak Canyon in Dagestan, Russia.
Both women landed on a narrow decking platform under the edge of the cliff & miraculously survived with minor scratches.
Police have launched an investigation. pic.twitter.com/oIO9Cfk0Bx— UncleRandom (@Random_Uncle_UK) July 14, 2021