കോഴിക്കോട്: ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോടഞ്ചേരി ചാലിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് കിണാശ്ശേരി അന്‍സാര്‍ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
ഏറെ നേരത്തെ തെരച്ചിലിനൊുവില് വ്യാഴാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ശാദിന്റെ ഭാര്യ അയിഷ നിശില (21) കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദ ്(26) എന്നിവരെയാണ് വ്യാഴാഴ്ച ചാലിപ്പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതായത്.
നിശിലയുടെ മൃതദേഹം വ്യാഴാഴ്ച തന്നെ ലഭിച്ചിരുന്നു. പിന്നീട് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. സുഹൃത്തുക്കളായ ഇര്‍ശാദ്, ഭാര്യ അയിഷ നിശില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്.
ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടിരുന്നു. പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്‍പ്പെട്ട് ഇവരെ കാണാതാവുകയുമായിരുന്നു.