ന്യൂഡല്‍ഹി: ജാതകം ദോഷം മാറാന്‍ 13 കാരനെ വിവാഹം കഴിച്ച് അധ്യാപിക.പഞ്ചാബിലെ ജലന്ധര്‍ ബസ്തി ബവാഖേലിലാണ് സംഭവം. ജോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു വിവാഹം. ജാതക ദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാന്‍ ജോത്സ്യന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരമാണ് അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ കല്യാണം കഴിച്ചത്.
ട്യൂഷന് അധ്യാപികയായ വധുവിന്റെ വിദ്യാര്‍ത്ഥിയാണ് 13 കാരന്. ട്യൂഷന് വേണ്ടി കുട്ടിയെ ഒരാഴ്ച തന്റെ വീട്ടില്‍ നിര്‍ത്തണമെന്ന് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞു. ഇത് പ്രകാരം വീട്ടില്‍ നിന്നപ്പോഴാണ് അധ്യാപിക 13 കാരനെ വിവാഹം കഴിച്ചത്. വീട്ടില്‍ നിന്ന് തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങള്‍ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് വിവാഹം പുറംലോകമറിഞ്ഞത്.
ഹല്‍ദി-മെഹന്തി ചടങ്ങുകളെല്ലാം വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ വളകളെല്ലാം ഉടച്ച് അധ്യാപികയെ വിധവയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കൂട്ടപ്രാര്‍ത്ഥനയും നടത്തി. കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. അധ്യാപികയും ബന്ധുക്കളും ബലംപ്രയോഗിച്ച് ചടങ്ങുകള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ അധ്യാപികയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു.