കുമരകം: സര്‍ക്കാരില്‍ നിന്നു ലഭിച്ച ആദ്യ ശമ്പളത്തിന് വാര്‍ഡിലെ തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് തുണി വാങ്ങി നല്കി പഞ്ചായത്ത് അംഗം. തൊഴിലുറപ്പിലെ സ്ത്രീ തൊഴിലാളികള്‍ക്ക് നൈറ്റിക്കു വേണ്ട തുണിയാണ് വാര്‍ഡ് അംഗം ബുഷ്റ തല്‍ഹത്ത് വാങ്ങി നല്‍കിയത്.
തിരുവാര്‍പ്പ് പഞ്ചായത്ത് 6-ാം വാര്‍ഡ് അംഗമാണ് ബുഷ്റ തല്‍ഹത്ത്. കുമ്മനത്തു 40 വര്‍ഷമായി തരിശ് കിടന്ന പാടശേഖരം കൃഷി യോഗ്യമാക്കുന്നതിനു പ്രയത്നിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള സമ്മാനമായാണു ബുഷ്റ നൈറ്റിത്തുണി നല്‍കിയത്.
40 പേരാണ് തൊഴിലുറപ്പ് ജോലി ചെയ്യുന്നത്. 37 പേര്‍ക്ക് നൈറ്റിത്തുണിയും പ്രായമായ 3 പേര്‍ക്ക് മുണ്ടും തോര്ത്തുമാണു നല്‍കുന്നത്. ഒരാള്‍ക്ക് 200 രൂപ വില വരുന്ന നൈറ്റിത്തുണിയാണ് നല്‍കുക.
ഇന്ന് നാല് മണിക്ക് കുമ്മനം നേതാജി ഗ്രന്ഥശാലയില്‍ നടക്കുന്ന ചടങ്ങില്‍ ഫാ. പിഎ ആലിച്ചന്‍ തുണിയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. ബുഷ്റയുടെ ഭര്‍ത്താവ് തല്‍ഹത്ത് അയ്യന്‍കോയിക്കല്‍ കഴിഞ്ഞ തവണ തിരുവാര്‍പ്പ് പഞ്ചായത്ത് 7-ാം വാര്‍ഡ് അംഗമായിരുന്നു. ഇത്തവണ ഭാര്യയ്ക്ക് സീറ്റ് ലഭിച്ചപ്പോള്‍ മത്സര രംഗത്തു നിന്നു തല്‍ഹത്ത് മാറുകയായിരുന്നു.