അഭിനേതാവും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷ നാദിര്‍ഷയുടെ വിവാഹത്തില്‍ തിളങ്ങി ദിലീപും കാവ്യയും മീനാക്ഷിയും. വിവാഹചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പൊള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്.
നാദിര്‍ഷയുടെ മകളുടെ വിവാഹ തലേന്നുള്ള ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. നാദിര്‍ഷയ്ക്ക് രണ്ട് പെണ്മക്കളാണുള്ളത്. ഇതില്‍ മൂത്ത മകളാണ് അയിഷ. ഉപ്പള ലത്തീഫിന്റെ മകന് ബിലാലാണ് ആയിഷയുടെ വരന്.
മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നാദിര്‍ഷ അഭിനയത്തിന് പുറമെ സംവിധായകനായും ഗാനരചയിതാവുമായി മലയാളികയുടെ പ്രിയപ്പെട്ട കലാകാരനായി മാറിയ താരമാണ്. അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയില ഹൃത്വിക്ക് റോഷന്, മേരാ നാം ഷാജി എന്നീ നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.
ദിലീപ് ലേറ്റസ്റ്റ് എന്നെഴുതി ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളില്‍ ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍. ഏറെ നാളുകള്‍ക്ക് ശേഷം ദിലീപും കാവ്യയും മീനാക്ഷയും ഒരു ഫ്രെയിമില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.