ഇടുക്കി: പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഈയാഴ്ച തന്നെ കാണുവാന്‍ എത്തിയവര്‍ ജാഗ്രത പുലര്‍ത്തണം. എന്തെങ്കിലും കോവിഡ് ലക്ഷണം ഉണ്ടെങ്കിലും ആന്റിജന്‍ ടെസ്റ്റ് നടത്തി സെല്‍ഫ് ക്വാറന്റയിനില്‍ പ്രവേശിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ക്വാറന്റയിനില്‍ ആയതിനാല്‍ സന്ദര്‍ശകരെ വീട്ടില്‍ അനുവദിക്കുന്നതല്ല. എല്ലാരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്ല് കുട്ടിക്കാനത്തെ ഓഫീസുമായി ബന്ധപ്പെടാമെന്നും എംഎല്‍എ അറിയിച്ചു.