മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ കണ്‍സപ്റ്റ് ഫോട്ടോഗ്രഫി ചിത്രം വൈറലാകുന്നു. ആരാധകരെ പതിന്മടങ്ങ് ആവേശത്തിലാഴ്ത്തി മെലിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് ലാലേട്ടന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ അനീഷ് ഉപാസനയാണ് താരത്തിന്റെ കിടിലന്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
മുന്‍പും ഈ കണ്‍സപ്റ്റ് ഫോട്ടോഗ്രഫിയിലെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനു വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആറാട്ട്’. നെയ്യാറ്റിന്‍കര ഗോപന്’ എന്നാണ് ‘ആറാട്ടി’ലെ ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്.
ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ ആറാട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. നാല്‍പ്പത്തിയാറ് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൃശ്യം 2വിന് ശേഷം മോഹന്‍ലാല്‍ ദുബായ്ക്ക് പോയിരുന്നു. മടങ്ങി വന്ന ശേഷമാണ് പുതിയ സിനിമയുടെ സെറ്റിലേക്ക് താരം പ്രവേശിച്ചത്.
സെപ്റ്റംബര്‍ 21നായിരുന്നു ദൃശ്യം 2 ഷൂട്ടിങ് ആരംഭിച്ചത്. അന്‍പത്തിയാറ് ദിവസങ്ങളുടെ ഷെഡ്യൂളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെങ്കിലും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷൂട്ടിങ് അവസാനിക്കുകയായിരുന്നു. ദൃശ്യം 2 ന്റെ എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ദൃശ്യം 2വിന്റെ ഷൂട്ടിംഗ് നടന്നത്.