ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഐടി ഡല്‍ഹി ക്യാമ്പസില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
ഗുല്‍ഷന്‍ ദാസ്, ഭാര്യ സുനിത, അമ്മ കംത എന്നിവരെയാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റിലെ മൂന്ന് മുറികളിലായാണ് ഇവര്‍ തൂങ്ങി മരിച്ചത്.
അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചതനുസരിച്ച് പോലീസ് എത്തി വാതില്‍ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്.
പോലീസ് എത്തി ഫ്ലാറ്റില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫെബ്രുവരിയിലാണ് ഗുല്‍ഷനും സുനിതയും വിവാഹിതരായത്.