മീററ്റ്: ചികിത്സയ്ക്കായി ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗിയെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശ് മീറത്തിലെ ആശുപത്രിയില്‍ ഞായറാഴ്ച്ചയാണ് സംഭവം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതിയാണ് പീഡനത്തിനിരയായത്.
യുവതിയെ ഇഞ്ചക്ഷന് നല്കി മയക്കിയ ശേഷം മൂന്ന് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നാലു പുരുഷന്മാരും ഒരു സ്ത്രീയും സംഭവത്തില്‍ ഉള്‍പ്പെട്ടതായി പോലീസ് വ്യക്തമാക്കി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.