ന്യൂഡല്‍ഹി: ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കവെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയ്ക്കെതിരേ കേസ്. ശനിയാഴ്ച റാഞ്ചി ഐഐഎമ്മില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സിന്‍ഹ പ്രസംഗത്തില്‍ രാഷ്ട്രീയം കലര്‍ത്തിയതാണ് വിനയായത്.
അഞ്ചു വര്‍ഷത്തേക്കു കൂടി നിങ്ങളുടെ അനുഗ്രഹാശിസുകള്‍ വേണമെന്നാണ് സിന്‍ഹ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് സിന്‍ഹ. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് റാഞ്ചിയിലെ ഖേല്‍ഗാവ് പോലീസ് അറിയിച്ചു.