ന്യൂഡല്‍ഹി: ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ട് ഇന്ന് 11 ദിവസമാകുന്നു. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ വെബ്സൈറ്റ് ഇപ്പോഴും തിരിച്ചെടുക്കാന്‍ കഴിയാതെ നട്ടംതിരിഞ്ഞ് ഇരിക്കുകയാണ് പാര്‍ട്ടി. ഹാക്കര്‍മാര്‍ ഗുരുതര സ്വഭാവത്തിലുള്ള ആക്രമണം നടത്തിയത് കൊണ്ടാണ് പുനസ്ഥാപിക്കാന്‍ സമയമെടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിനായിരുന്നു ബിജെപിയുടെ ഔദ്യോഗിക വൈബ്സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്യുന്നത്. ഹാക്ക് ചെയ്ത സൈറ്റില്‍ നരേന്ദ്ര മോഡിയെ പരിഹസിക്കുന്ന മീമും ഹക്കര്‍മാര്‍ ചേര്‍ത്തിരുന്നു. മീമിനോടൊപ്പമുള്ള തലക്കെട്ടില്‍, ‘സഹോദരീ സഹോദരന്മാരേ, ഞാന്‍ നിങ്ങളെ വിഡ്ഢികളാക്കി. ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. നിറയെ ഭാവുകങ്ങള്‍..’ എന്നും എഴുതിച്ചേര്‍ത്തിരുന്നു.
അതെസമയം ഹാക്കിംഗ് നടത്തിയത് ആരാണെന്നോ വിവരങ്ങള്‍ ചോര്‍ത്തിയോ എന്നുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ പാര്‍ട്ടി വിശദീകരിച്ചിട്ടില്ല.